06:49pm 09 November 2026
NEWS
ജൈവവൈവിധ്യ സംരക്ഷണം ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന് ദേശീയ അംഗീകാരം
09/05/2025  05:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ജൈവവൈവിധ്യ സംരക്ഷണം ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന് ദേശീയ അംഗീകാരം

കൊച്ചി: പരിസ്ഥിതി സംരക്ഷണ രംഗത്തെ മികച്ച സംഭാവനകൾക്ക് ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷന് ദേശീയ പുരസ്‌കാരം ലഭിച്ചു. പശ്ചിമഘട്ടത്തിലെ വനഭൂമികളിൽ നിന്ന്  അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്തും തദ്ദേശീയ ജൈവവൈവിധ്യം പ്രോത്സാഹിപ്പിച്ചും പുനഃസ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷന്റെ ശ്രദ്ധേയമായ ശ്രമങ്ങൾക്കാണ് 2025 ലെ കാലാവസ്ഥാ പ്രവർത്തനം & സുസ്ഥിരതാ പുരസ്‌കാരത്തിൽ ജൈവവൈവിധ്യ സംരക്ഷണ വിഭാഗത്തിലെ മികച്ച പദ്ധതിക്കുള്ള അവാർഡ് ലഭിച്ചത്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (SDG-15) ഒന്നായ ഭൂമിയിലെ ജീവൻ എന്ന ലക്ഷ്യവുമായി ചേർന്നുനിൽക്കുന്നതാണ് ഫൗണ്ടേഷന്റെ  പശ്ചിമഘട്ട സംരക്ഷണ പദ്ധതി.

എൻഎസ്ഡിസി ഇംപാക്ട് ഫിനാൻസ് വൈസ് പ്രസിഡന്റ് ശ്രീമതി വിനീത ജെയിൻ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ  പ്രതിനിധി ജോർജ്ജിന് പുരസ്‌കാരം സമ്മാനിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img